Chandrashekhar Azad Visited SDPI March At Trivandrum
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കേരളത്തില്‍. തിരുവനന്തപുരത്ത് ഇന്ന് രാവിലെ എത്തിയ അദ്ദേഹം അയ്യങ്കാളി സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചനയും നടത്തി. ജാമിയയില്‍ കഴിഞ്ഞദിവസം ഉണ്ടായ വെടിവെപ്പ് ഭരണകൂട തന്ത്രത്തിന്റെ ഭാഗമാണെന്നും തുടര്‍ന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുളള എസ്ഡിപിഐയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ചന്ദ്രശേഖര്‍ ആസാദ് കേരളത്തില്‍ എത്തിയത്.